സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭയില്‍ ബഹളം

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭില്‍ ബഹളം. കരാറില്‍ സംസ്ഥാന താത്പര്യം സംരക്ഷിച്ചില്ല, ആസൂത്രണമില്ലാത്തതിനാല്‍ ചിലവ് കുത്തനേ കൂടി എന്നീ കുറ്റപ്പെടുത്തല്‍ കരട് റിപ്പോര്‍ട്ടിലുള്ളതായാണ് പുറത്തുവന്ന വിവരം. കരട് റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിഷയം ഉന്നയിച്ച പി.ടി തോമസ് ചോദിച്ചു. സി.എ.ജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യത്തെ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം കാര്യം ഉദ്ധരിച്ച്‌ മറുപടി നല്‍കി. കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഇനി കുറവുകള്‍ പറഞ്ഞ് തര്‍ക്കിച്ചിട്ട് കാര്യമില്ല. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിയെക്കുറിച്ച്‌ ആദ്യം ആശങ്കപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

കരട് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്, അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വന്നേക്കാമെന്നും കടന്നപ്പള്ളി സഭയെ അറിയിച്ചു.

ആ ഷൂട്ടിംഗ് സെറ്റില്‍ വച്ച് പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു ? ആസിഫ് അലി ആ രഹസ്യം വെളിപ്പെടുത്തുന്നു !

ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !

കൊന്നശേഷം കടമുറിക്കുള്ളിൽ കുഴിച്ചുമൂടി; പിന്നീട് പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ…… ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb