തോമസ് ചാണ്ടിയെ എന്‍സിപിയും കൈവിടുന്നു; രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ ഭൂരിഭാഗത്തിന്റെയും ആവശ്യം

തോമസ് ചാണ്ടിയെ എന്‍സിപി കൈവിടുന്നു. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. മുന്നണി മര്യാദ പാലിക്കണമെന്ന് ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. ചാണ്ടിക്കെതിരായ ആരോപമം ഗൗരവമുള്ളതെന്നും ഭാരവാഹി യോഗം വിലയിരുത്തി.

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ചുതൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എന്‍സിപിയുടെ അഭിപ്രായം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.

കാ​രി​ക്കാ​മു​റി​യി​ലെ അ​ധ്യാ​പ​ക​ഭ​വ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം. നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 36 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ഇ​തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തി​നു ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്.

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പരാമര്‍ശം വന്ന ശേഷം പ്രതികരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. കേസ് പരിഗണിക്കുമ്പോള്‍ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. അതിന് കോടതിക്ക് സ്വാതന്ത്ര്യമുണ്ട്. കോടതി വിധി വരുമ്പോള്‍ രാജിക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.