ഇനി പെട്രോൾ പമ്പുകളിൽ നിന്നും പണം പിൻവലിക്കാം; 2000 രൂപ പരിധി

എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇനി പെട്രോള്‍ പമ്പില്‍ നിന്നും ഒരു ദിവസം ഒരാള്‍ക്ക് 2000 രൂപ വരെ പിന്‍വലിക്കാം. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കം. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്ത പത്രക്കുറിപ്പിലാണ് പണം പിന്‍വലിക്കാനുള്ള പുതിയ സൗകര്യത്തെപ്പറ്റി അറിയിപ്പുള്ളത്. തുടക്കത്തില്‍ 2500 പമ്പുകളിലാണ് സൗകര്യമൊരുക്കുക. പിന്നീട് 20000 പമ്പുകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളിലാണ് ഈ സംവിധാനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്പുകളിലാണ് പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ടാവുക. ബാങ്കിന്റെയും എടിഎം കളുടെയും മുന്നിലുള്ള അവൻ തിരക്ക് പരിഗണിച്ചാണ് പുതിയ നീക്കം.

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb