ഇന്ന് ലോക എയിഡ്സ് ദിനം: കോട്ടയത്ത് ഈ വർഷം എയിഡ്സ് ബാധിതരായത് 1076 പേർ

കോട്ടയം: ഇന്ന് ലോക എയിഡ്സ് ദിനം. ഈ വർഷത്തെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ മാത്രം ഈ വര്‍ഷം എയ്‌ഡ്‌സ്‌ രോഗം ബാധിതരായതു 1076 പേര്‍. മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയത്തു രോഗികളുടെ ഉയര്‍ന്ന സാന്ദ്രതയാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം രോഗം ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണവും ഇടപെടലുകളുമാണു രോഗ ബാധിതരുടെ എണ്ണം കുറയാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം 1750 പേരിലാണ്‌ എച്ച്‌.ഐ.വി. അണുബാധ പിടിപെട്ടത്‌. ഇതില്‍ 1066 പുരുഷന്മാരും 684 സ്‌ത്രീകളുമായിരുന്നു. 2005 ല്‍ 2627 പേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌. 1476 പുരുന്മാരും 1151 സ്‌ത്രീകളും. 2006 ല്‍ എത്തിയപ്പോഴേക്കും രോഗികളുടെ എണ്ണം 3348 ആയി ഉയരുകയാണുണ്ടായത്‌. 1858 പുരുഷന്മാരിലും 1490 സ്‌ത്രീകളിലും രോഗം പിടിപെട്ടു.

കൊല്ലം-1019, പത്തനംതിട്ട-638, ആലപ്പുഴ-1208, ഇടുക്കി-405, എറണാകുളം -1803, തൃശൂര്‍-4602, പാലക്കാട്‌-2385, മലപ്പുറം-546, കോഴിക്കോട്‌-4180, വയനാട്‌ -247, കണ്ണൂര്‍-1557, കാസര്‍ഗോഡ്‌-1309 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ കണക്കുകള്‍.

2007 ല്‍ രോഗികളുടെ എണ്ണം 3972 ആയി ഉയര്‍ന്നു. എന്നാല്‍ 2008 ല്‍ രോഗികളുടെ എണ്ണം കുറയുന്ന കാഴ്‌ചയും ഉണ്ടായി. 2008ല്‍ 2748, 2009ല്‍ 2592, 2010 ല്‍ 2342, 2011 ല്‍ 2160, 2012 ല്‍ 1909, 2013 ല്‍ 1740 എന്നിങ്ങനെയായിരുന്നു രോഗികളുടെ ശരാശരി കണക്കുക്കള്‍. എന്നാല്‍, സംസ്‌ഥാനത്തെ എയ്‌ഡ്‌സ്‌ ബാധിതരുടെ എണ്ണം കണക്കാക്കിയാല്‍ കോട്ടയം മുന്നില്‍ തന്നെയാണ്‌. 2002 മുതല്‍ 2015 വരെ ജില്ലയില്‍ രോഗം സ്‌ഥിതീകരിച്ചവരുടെ എണ്ണം 2348 ആണ്‌. ഈ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയാണു മുന്നില്‍. ഈ കാലയളവില്‍ 5357 പേര്‍ക്ക്‌ രോഗം പിടിപെട്ടു.

2015-ലെ കണക്കനുസരിച്ച്‌ 19,663 എച്ച്‌.ഐ.വി അണുബാധിതരാണു കേരള സംസ്‌ഥാന എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുളള എ.ആര്‍.ടി. ചികിത്സാ കേന്ദ്രമായ ഉഷസ്‌ കേന്ദ്രങ്ങളില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇതില്‍ 13735 പേര്‍ക്ക്‌ എ.ആര്‍.ടി. ചികിത്സ ആരംഭിച്ചു.